gnn24x7

ഏപ്രിൽ മുതൽ പ്രതിദിന എണ്ണ ഉൽപാദനം 1.23 കോടി ബാരലാക്കി വർധിപ്പിക്കുമെന്ന് സൗദി അരാംകോ.

0
195
gnn24x7

റിയാദ്: ഏപ്രിൽ മുതൽ പ്രതിദിന എണ്ണ ഉൽപാദനം 1.23 കോടി ബാരലാക്കി വർധിപ്പിക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ. ദിസവസേന 3 ലക്ഷം ബാരൽ അധികമായി ഉൽപാദിപ്പിക്കാനാണ് നീക്കം.

ഇതുസംബന്ധിച്ച് അരാംകോയുടെ ഉപഭോക്താക്കളുമായി ധാരണയായതായും സൂചിപ്പിച്ചു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ‌അതേസമയം 29 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കു തിങ്കളാഴ്ച കൂപ്പുകുത്തിയ എണ്ണ വില ഇന്നലെ അൽപം ഉയർന്നു. തകർന്ന ഓഹരി വിപണിയിലും ഉണർവുണ്ടായി.

എണ്ണ ഉൽപാദനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് സൗദിയെ ചൊടിപ്പിച്ചത്. ഇതേതുടർന്ന് സൗദി 4 മുതൽ 8 ഡോളർവരെ വില വെട്ടിക്കുറച്ചതിനുപുറമേ ഉൽപാദനം വർധിപ്പിക്കുകയും ചെയ്തതോടെയാണ എണ്ണ വില 3 പതിറ്റാണ്ടിലെ തകർച്ചയിലേക്കു വന്നിരുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here