gnn24x7

കൊറോണവൈറസ്; എന്താണ് ഐസൊലേഷൻ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

0
230
gnn24x7

കൊറോണ വൈറസ് വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഭയത്തോടെയല്ല വളരെയധികം ജാഗ്രതയോടെയാണ് നമ്മൾ മുന്നോട്ട് പോവേണ്ടത്. രോഗബാധയുള്ളവരും രോഗം സംശയിക്കുന്നവരും ഐസൊലേഷനിൽ നിൽക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ഹോം ഐസൊലേഷനിൽ കഴിയുന്നവരും പലപ്പോഴും ഭയത്തോടെയാണ് ഐസൊലേഷനെ കാണുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ചെറിയ തോതിലെങ്കിലും ആളുകൾ ഇതിന് വഴങ്ങുന്നില്ല. എന്നാല്‍ നമ്മുടെ പ്രിയപ്പെട്ടവരുടേയും ആരോഗ്യത്തിന്‍റെ കാര്യമോർത്തും നമ്മുടെ സ്വന്തം ആരോഗ്യത്തെ ഓർത്തും ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

ഹോം ഐസൊലേഷനിൽ കഴിയുന്നവർ മാത്രമല്ല അവരെ പരിചരിക്കുന്നവരും എന്തുകൊണ്ടും അറിഞ്ഞിരിക്കേണ്ട ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്താണെന്ന കാര്യം അറിഞ്ഞിട്ട് വേണം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ. പലപ്പോഴും ഹോം ഐസൊലേഷനിൽ കഴിയുന്നവർ എന്തുകൊണ്ടും ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കണം. എന്നാൽ മാത്രമേ കൃത്യമായ പ്രതിരോധം നമുക്ക് എടുക്കാൻ സാധിക്കുകയുള്ളൂ. ഹോം ഐസൊലേഷനിൽ ഉള്ളവരും അവരെ പരിചരിച്ചവരും എല്ലാം ശ്രദ്ധിക്കേണ്ട അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മറ്റുള്ളവരുമായുള്ള സമ്പർക്കം

രോഗബാധിതരോ രോഗബാധിതരെ ശുശ്രൂഷിക്കുന്നവരോ വീട്ടിലെ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. പ്രത്യേകിച്ച് കുട്ടികളുമായും പ്രായമായവരും ആയുള്ള സമ്പർക്കം. കാരണം ഇവർക്ക് രോഗം വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. വീട്ടിലുള്ളവരുമായുള്ള സമ്പർക്കം കുറച്ച് നാളത്തേക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. 28 ദിവസമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള ക്വാറന്‍റൈൻ പിരിയഡ്.

സുരക്ഷിത മാർഗ്ഗങ്ങൾ

രോഗിയെ പരിചരിക്കുന്നവർ മാസ്ക്, കൈയ്യുറ തുടങ്ങിയ സുരക്ഷിത മാർഗ്ഗങ്ങൾ എടുക്കുന്നതിന് ശ്രദ്ധിക്കണം. രോഗിയെ പരിചരിക്കുക വഴി ഇവരിലും രോഗം പിടിപെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. സാനിറ്റൈസർ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം. രോഗിയുമായി ഇടപെടുന്ന സമയങ്ങളിൽ എല്ലാം കൈയ്യുറയും മാസ്കും ധരിച്ചിരിക്കുന്നതിന് ശ്രദ്ധിക്കണം. രോഗബാധയുള്ളവരിലും ഇത്തരം മുൻകരുതലുകള്‍ എടുക്കേണ്ടതിന് ശ്രദ്ധിക്കേണ്ടതാണ്.

ശരീര സ്രവങ്ങൾ

ശരീര സ്രവങ്ങൾ രോഗിയിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. രോഗിയുടെ ശരീര സ്രവങ്ങളിലൂടെ രോഗം വരുന്നതിനുള്ള സാധ്യതയുണ്ട്. ഇവരുമായുള്ള സമ്പർക്കത്തിൽ വരാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടാതെ രോഗിയെ സ്പർശിച്ചതിന് ശേഷവും രോഗിയുമായി ഇടപെട്ടതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും ഇത് അവഗണിക്കാൻ പാടില്ല എന്നുള്ളതാണ് സത്യം.

ഉപയോഗിച്ച വസ്തുക്കൾ

നിങ്ങൾ ഉപയോഗിച്ച വസ്തുക്കളായ മാസ്കുകൾ, ടവ്വലുകൾ, ടിഷ്യൂ എന്നിവയെല്ലാം കൃത്യമായി സുരക്ഷിതമായി നിർമ്മാർജ്ജനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ രോഗിയോ രോഗബാധ സംശയിക്കുന്നവരോ രോഗിയെ പരിചരിക്കുന്നവരോ ഉപയോഗിക്കുന്ന പേപ്പർ, ടവ്വൽ, തോർത്ത് എന്നിവ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വഴി രോഗം പകരുന്നതിനുള്ള സാധ്യത കൂടുതലായതു കൊണ്ട് തന്നെയാണ് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് അതീവ ശ്രദ്ധ വേണം.

ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍

രോഗിയോ രോഗബാധ സംശയിക്കുന്നവരോ ഭക്ഷണം കഴിക്കുന്ന പാത്രത്തിൽ ഒരിക്കലും മറ്റുള്ളവർ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കുട്ടികൾക്ക് ഒരിക്കലും ഇത്തരത്തിലുള്ള പാത്രത്തിൽ ഭക്ഷണം കഴിക്കാന്‍ കൊടുക്കരുത്. തോർത്ത്, വസ്ത്രങ്ങൾ എന്നിവ ബ്ലീച്ച് ചെയ്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ബ്ലീച്ചിംങ് ലായനി തയ്യാറാക്കി വസ്ത്രങ്ങൾ അതിലിട്ട് കഴുകി എടുത്ത് വെയിലത്ത് ഇട്ട് ഉണക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം രോഗത്തേയും രോഗപ്രതിരോധത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. മുകളിൽ പറഞ്ഞ ഒരു കാര്യവും വിടാതെ ചെയ്ത് നോക്കൂ. ഏത് രോഗത്തേയും നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. ആത്മവിശ്വാസത്തോടെ ഇത്തരം രോഗങ്ങള്‍ക്ക് എല്ലാം നമുക്ക് പരിഹാരം കാണാം.

രോഗ ലക്ഷണങ്ങള്‍ കണ്ടാൽ

വീട്ടിൽ ഐസൊലേഷനിൽ ഉള്ള വ്യക്തിയിൽ പോലും രോഗലക്ഷണങ്ങൾ മാറാതെ നില്‍ക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഉടനേ തന്നെ വൈദ്യ സഹായം തേടുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ ഒരിക്കലും കാഷ്വാലിറ്റിയിലോ ഒപിയിലോ നേരിട്ട് പോവരുത്. ആരോഗ്യവകുപ്പിന്‍റെ കീഴിൽ തയ്യാറാക്കിയിരിക്കുന്ന ഐസൊലേഷൻ വാർഡുകളിലാണ് എത്തേണ്ടത്. ചുമയോ പനിയോ ശ്വസിക്കാൻ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ നേരിടുകയാണെങ്കിൽ വൈദ്യ സഹായം തേടാൻ മറക്കേണ്ടതില്ല. ഉടനേ തന്നെ ശ്രദ്ധിക്കേണ്ടതാണ്.

ആരിലൊക്കം ഗുരുതരമാകാം?

ഹോം ഐസൊലേഷനിൽ ആണെങ്കിൽ പോലും പ്രായമായവരെ അൽപം ശ്രദ്ധിക്കണം. ഏതൊക്കെ പ്രായക്കാരിലാണ് രോഗലക്ഷണം കാണുന്നതെന്നും ആരിലൊക്കെ ഇത് ഗുരുതരമാവുന്നതിനുള്ള സാധ്യതയുണ്ട് എന്നും മനസ്സിലാക്കണം. ലോകാരോഗ്യ സംഘടനയുടെ കണക്കിൽ കൊറോണ വൈറസ് ബാധയിൽ മരണ നിരക്ക് വെറും 4%ത്തിൽ താഴെയാണ്. അത് കൊണ്ട് തന്നെ വലിയ ആശങ്കയുടെ ആവശ്യമില്ല. എന്നാല്‍ പ്രായമായവർ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഉള്ളവര്‍, എന്നിവരിൽ ഇതിന്‍റെ പ്രത്യാഘാതം അൽപം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇവരെ അൽപം ശ്രദ്ധിക്കണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here