കോഴിക്കോട്: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരേ വീണ്ടും പീഡനക്കേസ്. യുവ എഴുത്തുകാരിയുടെ പരാതിയിൽ കൊയിലാണ്ടി പോലീസാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. 2020 ഫെബ്രുവരി 18-ന് വൈകീട്ട് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. വെള്ളിയാഴ്ച വൈകിട്ട് നൽകിയ പരാതിയിൽ കൊയിലാണ്ടി പോലീസ് മൊഴി എടുത്ത ശേഷം രാത്രി 10.25 ഓടെയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.
നേരത്തെ മറ്റൊരു യുവസിവിക് ചന്ദ്രനെതിരേഎഴുത്തുകാരിയുടെ പരാതിയിലും കേസെടുത്തിരുന്നു. പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ എത്തിയപ്പോൾ നടത്തിയെന്നായിരുന്നു ദളിത് യുവതിയുടെ പരാതി. ഈ കേസിൽസിവിക് ലൈംഗികാതിക്രമംസിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷകോടതി ശനിയാഴ്ചപരിഗണിക്കാനിരിക്കെയാണ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതിനിടെ, പീഡനക്കേസിൽ പ്രതിയായ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടെന്നാണ് പോലീസ് നൽകുന്നവിവരം. നേരത്തെ സിവിക് ചന്ദ്രനെ തിരഞ്ഞ് പോലീസ് സംഘം കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വീട്ടിൽ പലതവണ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും അയൽസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞിരുന്നു.







































