gnn24x7

തനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികരിച്ച് കുമ്മനം രാജശേഖരൻ

0
322
gnn24x7

പത്തനംതിട്ട: ലക്ഷങ്ങൾ തട്ടിയെന്ന ആരോപണത്തിൽ പ്രതികരിച്ച് കുമ്മനം രാജശേഖരൻ. ആറന്മുള സ്വദേശി ഹരികൃഷ്ണൻ എന്നയാളുടെ 30.75 ലക്ഷം രൂപ തട്ടിഎന്ന കേസിൽ കുമ്മനം നാലാം പ്രതിയാണ്. ഈ കേസുമായി തനിക്ക് ഒരു ബന്ധമില്ലെന്നും, തനിക്കെതിരെ രാഷ്ട്രീയ നീക്കം നടക്കുകയാണെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ കുമ്മനം രാജശേഖരൻ പറഞ്ഞു.

പരാതിക്കാരനായ ഹരികൃഷ്ണനെ ദീർഘ നാളായി അറിയാമെന്നും, പ്ലാസ്റ്റിക്കിനെതിരായ പ്രകൃതിദത്ത ഉത്പന്നം നിർമ്മിക്കുന്ന സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയാണ് താൻ ചെയ്തതെന്നും അതുകൂടാതെ പണമിടപാട് ഒന്നും തന്നെ നടത്തിയിട്ടില്ലെന്നുമാണ് കുമ്മനം പറയുന്നത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ ഈ കേസുമായി സംസാരിക്കാൻ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും, തന്നെ പ്രതിയാക്കാൻ ഒരു തെളിവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഈ കേസിലെ ഒന്നാംപ്രതി കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here