മരങ്ങാട്ടുപ്പള്ളി കുറിച്ചിത്താനത്ത് കെഎസ്ഇബിയുടെ പേരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മരംമുറിച്ച് കടത്തിയ കേസിൽ അന്വേഷണം ഊർജിതം. അറക്കൽ ഉണ്ണി എന്ന പ്രതിയും കൂട്ടാളികളും ചേർന്ന് കടത്തിയ തടി കുറവിലങ്ങാട് കോഴ സ്വദേശി സുനീഷിനു കൈമാറിയതായി പോലീസ് കണ്ടെത്തി. സുനീഷ് ആണ് തടി പെരുമ്പാവൂരിലെ മില്ലിൽ എത്തിച്ചത്.തടി മോഷണത്തിനും കടത്തലിനുമായി ഉപയോഗിച്ച വണ്ടികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നുവരുന്നു. മോഷണത്തിനായി ഉപയോഗിച്ച വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ പിടിച്ചടക്കുന്നതിനുള്ള നടപടികൾ പോലീസ് നടത്തിവരികയാണ്.

ഇതിനിടെ അറക്കൽ ഉണ്ണിക്കും കൂട്ടാളികൾക്കും എത്തിരെ നിരവധി പേർ മോഷണം ഉൾപ്പെടെയുള്ള നിരവധി പരാതിയുമായി പോലീസിനെ സമീപ്പിച്ചിട്ടുണ്ട്. പരേതനായ പരമു നായരുടെ മകനാണ് പ്രതിയായ അറക്കൽ ഉണ്ണി. മോഷണ കേസുകൾക്ക് പുറമേ മദ്യം മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ കടത്തലും വില്പനയും ഉൾപ്പെടെ നിരവധി കേസുകൾ എക്സൈസ് വകുപ്പും ഇയാളുടെ മേൽ ചുമത്തിയിട്ടുണ്ട്.









































