കോട്ടയം: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയുടെ കാര്യത്തിൽ ധാരണക്കായി കേരള കോൺഗ്രസ് േജാസ് വിഭാഗം ചരല്‍ക്കുന്നില്‍ യോഗം ചേരുന്നു. ജോസഫ് വിഭാഗത്തിനെതിരെ സ്വീകരിക്കേണ്ട നിലപാടും ചർച്ചയാകുമെന്നാണ് സൂചന.
കുട്ടനാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജോസ് കെ.മാണി പറഞ്ഞതാണ് അന്തിമ തീരുമാനമെന്ന് യോഗത്തിനു മുന്പായി റോഷി അഗസ്റ്റിൻ എം.എൽ.എ. കുട്ടനാട് സീറ്റിെൻറ കാര്യത്തിൽ യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കിെല്ലന്നും റോഷി അഗസ്റ്റിന് പറഞ്ഞു. പാലായിൽ സംഭവിച്ചത് എന്താണെന്ന് എല്ലാവർക്കും അറിയാം. അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണം.യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ കഴിയില്ല. കേരള കോൺഗ്രസ് വൈകാരികമായ നിലപാടുകൾ കൊണ്ട് മുന്നണിയെ ദുർബലപ്പെടുത്തില്ല. മുന്നണിയുടെ താൽപര്യത്തെ മുൻനിർത്തി പ്രവർത്തിക്കേണ്ടത് പ്രവർത്തകരുടെ ഉത്തരവാദിത്വമാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.