gnn24x7

കേരളാ കോണ്‍ഗ്രസ് ജോസ് – ജോസഫ് പോരാട്ടത്തില്‍ വിജയം നേടി ജോസ് കെ. മാണി

0
298
gnn24x7

പാല: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാലാ നഗരസഭയില്‍ ഫലമറിഞ്ഞ ഒമ്പതു സീറ്റുകളില്‍ എട്ടിടത്തും എല്‍ഡിഎഫ് വിജയം. കേരളാ കോണ്‍ഗ്രസ് ജോസ് – ജോസഫ് പോരാട്ടത്തില്‍ വിജയം നേടി ജോസ് കെ. മാണി. കേരളാ കോണ്‍ഗ്രസ് എം. രണ്ടായി പിരിഞ്ഞശേഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്തു കാണിച്ചിരിക്കുകയാണ് ജോസ് കെ. മാണി.

പാലായില്‍ നഗരസഭ രൂപീകരിച്ചശേഷം എല്‍ഡിഎഫ് ഭരണം പിടിക്കുന്നത് ഇതാദ്യമായാണ്. പാലായ്ക്ക് പുറമെ കോട്ടയം മുൻസിപ്പാലിറ്റി, ജില്ലാ പഞ്ചായത്തുകളിലും ജോസ് കെ മാണിയുടെ സന്നിധ്യത്തിൽ എൽ.ഡി.എഫ് നേട്ടമുണ്ടാക്കി. കൂടാതെ തൊടുപുഴയിലും ജോസ് കെ മാണിയ‌ുടെ സ്ഥാനാർത്ഥി മുന്നിട്ട് നിൽക്കുന്നുണ്ട്.

gnn24x7