തിരുവനന്തപുരം: നെടുമങ്ങാട് സ്വദേശി ആരോമൽ സാജു ലോക്ക് ഡൗൺ ഉപയോഗപ്പെടുത്തിയത് വ്യത്യസ്തമായാണ്. ഐടിസി വിദ്യാർത്ഥിയായ ആരോമൽ സാജു സ്വസ്ഥമായുള്ള വായനയ്ക്കായിട്ടാണ് ഒരു വായനശാല തയ്യാറാക്കിയത്.
ഏറുമാടങ്ങളുടെ മാതൃകയിലാണ് ഈ വായനശാല തയ്യാറാക്കിയത്. മുള, ചകിരി , കയർ, ഓല എന്നിവ വച്ചാണ് ഈ വായന ശാല തയ്യാറാക്കിയത്. ഈ വായനശാല തയാറാക്കാൻ പതിനഞ്ച് ദിവസത്തോളമെടുത്തിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ ഇത്തരം കലാപരമായ കഴിവുകൾ ആരോമൽ സാജു പ്രകടിപ്പിച്ചിരുന്നു.
പാഴ് വസ്തുക്കളിൽ നിന്ന് നിരവധി കരകൗശല വസ്തുക്കളാണ് ആരോമൽ നിർമ്മിച്ചിട്ടുള്ളത്. ആരോമൽ സാജു തയ്യാറാക്കിയ ഈ വായനശാലയിൽ ഇപ്പോൾ നിരവധി കുട്ടികൾ എത്താറുണ്ട്. ഇവിടെ സാമൂഹിക അകലം പാലിച്ച് കൊണ്ട് വായിക്കുന്നതിനായുള്ള ഇടമായി കണ്ട് നിരവധി പേർ എത്തുന്നത് കൊണ്ട് തന്നെ പുസ്തകങ്ങളും നന്നായി ക്രമീകരിച്ചിട്ടുണ്ട്.









































