ന്യൂ ഡെൽഹി: സേവന മാതൃകയിൽ വ്യത്യസ്ഥരായി ദില്ലിയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മ കേറോണ ദുരിതകാലത്തിൽ വ്യത്യസ്ത സേവന മാതൃകയുമായ് ദില്ലിയിലെ മലയാളി നഴ്സുമാരുടെ സാംസ്കാരിക കൂട്ടായ്മയായ സനാതന സേവാ സമിതി.
ലോക് ഡൗൺ സമയത്ത് ഡെൽഹിയിലെ ദുരിതത്തിലായ ഇതര സംസ്ഥാന തൊഴിലാളികൾക്ക് 5001 ഭക്ഷണ പൊതികൾ വിതരണം ചെയ്തതിനു പുറമേ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന രാജ്യ തലസ്ഥാനത്തെയും കേരളത്തിലേയും വിദ്യാർത്ഥികൾക്കായ് പത്ത് ടെലി വിഷനുകളും
ഈ കോറോണ വാര്യേഴ്സ് വിതരണം ചെയ്തു.കേരളത്തിലെ തൃശൂർ, കോഴിക്കോട് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിവിധ
സാമൂഹിക സംഘടനകളുമായ് ചേർന്നാണ് പ്രവർത്തനം സംഘടിപ്പിച്ചെതെന്ന് സംഘടന പ്രതിനിധികളായജിനേഷ് ഒളമതിൽ, ശ്രീവൽസൻ എന്നിവർ അറിയിച്ചു.
ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഇവര്‍ തങ്ങളുടെ ജോലിതിരക്കിനിടയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തുകയാണ്.
ലോക്ക് ഡൌണ്‍ സമയത്ത് ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളിലും കുടുങ്ങിയ നിരവധി മലയാളികളെ നാട്ടില്‍ എത്തിക്കുന്നതിനും ഈ സംഘടനയുടെ ഇടപെടലിലൂടെ സാധിച്ചു.