gnn24x7

താമരശ്ശേരി രൂപതാ മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു

0
448
gnn24x7

കോഴിക്കോട്: താമരശ്ശേരി രൂപതാ മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു. 87 വയസായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട ആശുപത്രിയിലായിരുന്നു അന്ത്യം.

13 വര്‍ഷം താമരശ്ശേരി രൂപതാ ബിഷപ്പായിരുന്നു.

2007ല്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചിറ്റിലപ്പള്ളിയെ ‘നികൃഷ്ടജീവി’യെന്ന് വിളിച്ചത് വിവാദമായിരുന്നു.

തിരുവമ്പാടി എം.എല്‍.എ. ആയിരുന്ന മത്തായി ചാക്കോയുടെ അന്ത്യകര്‍മങ്ങളുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നാണു പിണറായി വിജയന്‍, താമരശേരി ബിഷപ്പായിരുന്ന മാര്‍ ചിറ്റിലപ്പിള്ളിക്കെതിെര നികൃഷ്ടജീവി പ്രയോഗം നടത്തുകയായിരുന്നു. മത്തായി ചാക്കോയുടെ സംസ്‌കാരം പാര്‍ട്ടി ഏറ്റെടുത്തു നടത്തിയതിനെ വിമര്‍ശിച്ചതിനു മറുപടിയായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം.

പിന്നീട് പിണറായി വിജയനോട് ക്ഷമിച്ചെന്ന് താമരശ്ശേരി രൂപത വ്യക്തമാക്കിയിരുന്നു. പിണറായി താമരശ്ശേരി ബിഷപ്പിനെ കണ്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

gnn24x7