തിരുവനന്തപുരം: എം.ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചൊവ്വാഴ്ച രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പാലക്കാട് തൃത്താലനിയോജകമണ്ഡലത്തിൽനിന്നാണ്എം.ബി. രാജേഷ്നിയമസഭയിലെത്തുന്നത്. രണ്ടാം പിണറായി സർക്കാരിൽ സ്പീക്കറായിരുന്നു. മന്ത്രിയായിരുന്ന എം.വി. ഗോവിന്ദർ പാർട്ടി സെക്രട്ടറിയായതോടെയാണ് സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിസഭയിലെത്തിയത്.
സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുൻ ദേശീയ പ്രസിഡന്റുമായ എം.ബി. രാജേഷ് രണ്ടുതവണ ലോക്സഭാംഗമായിട്ടുണ്ട്.







































