gnn24x7

കിടക്ക കത്തി പുക ശ്വസിച്ച് വ്യാപാരി മരിച്ചു

0
254
gnn24x7

എലത്തൂര്‍ : കോഴിക്കോട് എലത്തൂരിലെ വീട്ടിലെ കിടക്ക കത്തി പുക ശ്വസിച്ച് വ്യാപാരി മരിച്ച നിലയില്‍. മക്കട ശശീന്ദ്ര ബാങ്കിന് സമീപം തെക്കന്‍ താഴത്ത് സോഫിയ സാജിദ് ആണ് മരിച്ചത്. 47 വയസ്സ് ഉണ്ടായിരുന്നു. കിടക്ക കത്തി ഉയര്‍ന്ന പുകയില്‍ നിന്നുണ്ടായ ശ്വാസതടസ്സം ആയിരിക്കും മരണകാരണമെന്ന് പോലീസ് കണ്ടെത്തി.

വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. സിഗരറ്റ് കുറ്റിയില്‍ നിന്ന് കിടക്കയിലേക്ക് പടര്‍ന്ന തീ അന്തരീക്ഷത്തില്‍ ശ്വാസ തടസ്സം സൃഷ്ടിക്കുകയും ചെയ്തതോടുകൂടിയാണ് വ്യാപാരി മരണപ്പെട്ടത്. കിടപ്പുമുറിയില്‍ നിന്ന് പുറത്തേക്ക് പുക വരുന്നത് കണ്ടാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നുകയും മുറി തള്ളിത്തുറന്ന് കയറിയപ്പോള്‍ നിലത്തു വീണു കിടക്കുന്ന നിലയില്‍ യുവാവിനെ കണ്ടെത്തുകയും ചെയ്തത്.

തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് ജനാല തല്ലിപ്പൊളിച്ച് ജനാലയിലൂടെ വെള്ളം അകത്തേക്ക് പൈപ്പിലൂടെ കടത്തിവിട്ട് തീ അണച്ചത്. തുടര്‍ന്നാണ് യുവാവിനെ സ്വകാര്യആശുപത്രിയില്‍ എത്തിക്കുന്നത.് അവിടെനിന്നാണ് ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് യുവാവിന് എത്തിച്ചത്. ശരീരത്തില്‍ പാടുകളോ പൊള്ളലോ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ശ്വാസതടസ്സം ആണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here