gnn24x7

ഇന്ത്യയുടെയും ചൈനയുടെയും കോ കമാന്‍ഡര്‍മാര്‍ അനുരഞ്ജന ചര്‍ച്ച നടത്തി

0
182
gnn24x7

ന്യൂഡല്‍ഹി: ഏറെ നാളുകളായി ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വിവിധതരത്തിലുള്ള സംഘര്‍ഷങ്ങളും അതിര്‍ത്തി ലംഘനങ്ങളും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ലഘൂകരിച്ച് കൂടുതല്‍ സമാധാനം സ്ഥാപിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ച നടത്തി.

വെള്ളിയാഴ്ച രാവിലെയാണ് രണ്ട് രാജ്യങ്ങളുടെയും കോ കമാന്‍ഡര്‍മാര്‍ തമ്മിലുള്ള ചര്‍ച്ച ആരംഭിച്ചത്. അത് വൈകുന്നേരം ഏറെ വൈകിയാണ് സമാപിച്ചത്. ചുഷൂലിലാണ് ചര്‍ച്ച നടന്നത്. ലെഫ്റ്റ് ജനറല്‍ പി ജി കെ മേനോന്‍ നേതൃത്വത്തിലായിരുന്നു ഈ ചര്‍ച്ച നടന്നത്. കോ കമാന്‍ഡറായി അധികാരമേറ്റശേഷം പി.ജി.കെ.മേനോന്‍ നയിക്കുന്ന ആദ്യ ചര്‍ച്ച കൂടിയാണിത്.

കിഴക്കന്‍ ലഡാക്കിന്റെ കാര്യത്തില്‍ വളരെ സജീവമായ ചര്‍ച്ചകള്‍ നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലഡാക്കില്‍ നിന്നുള്ള ഇന്ത്യയുടെ സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റത്തില്‍ ചൈന കൂടി സഹകരിക്കണമെന്നും ഇരുരാജ്യങ്ങളും സൈനിക താവളങ്ങള്‍ പിന്‍വലിക്കണമെന്നും ചര്‍ച്ചയില്‍ പ്രധാന വിഷയമായി കടന്നു വന്നു.

പാന്‍ഗോങ് തടാകത്തിന്റെ തെക്കുവശത്ത് ചൈന അതിക്രമിച്ച് കടന്നപ്പോള്‍ ഇന്ത്യ ചൈനയെ തുരത്തുകയും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രശാന്ത് തലത്തില്‍ അവിടെനിന്നും ഇന്ത്യന്‍ സൈന്യം പിന്മാറിയാല്‍ മാത്രമേ പരിപൂര്‍ണ്ണമായ ചൈനയുടെ പിന്‍മാറ്റം സാധ്യമാകൂ എന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഇതിന് ഇന്ത്യന്‍ കോ കമാന്‍ഡര്‍ പച്ചക്കൊടി കാണിച്ചില്ലെന്നാണ് അറിവ്‌

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here