തിരുവനന്തപുരം: കേരളത്തില്‍ അതിഥി തൊഴിലാളികള്‍ ലോക്ഡൌണ്‍ ലംഘിച്ചാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.
മന്ത്രി വിഎസ് സുനില്‍കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക് ഡൌണ്‍ ലംഘനം മാത്രമല്ല റോഡിലിറങ്ങി പ്രതിഷേധിക്കുന്നതും ഉണ്ടായാല്‍ കരാരുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ലോക്ഡൌണ്‍ കഴിഞ്ഞാല്‍ ഇവര്‍ക്ക് തിരികെ പോകുന്നതിന് സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികള്‍ക്ക് ഭക്ഷണം,താമസം,വൈദ്യസഹായം
തുടങ്ങിയവയൊക്കെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവരെ നാട്ടിലേക്ക് മടക്കി അയക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കഴിയില്ല,
തൊഴിലാളികള്‍ താമസ സ്ഥലം വിട്ട് പുറത്ത് പോയാല്‍ അതിനുത്തരവാദികള്‍ കരാരുകാരായിരുക്കുമെന്ന് മന്ത്രി പറഞ്ഞു, നിലവില്‍ സംസ്ഥാനത്ത് കണക്കുകള്‍ അനുസരിച്ച്
45,855 അതിഥി തൊഴിലാളികള്‍ ഉണ്ട്. എന്നാല്‍ ഔദ്യോഗിക കണക്കില്‍ ഉള്‍പെടാത്തവരും സംസ്ഥാനത്തുണ്ട്.ഇപ്പോള്‍ തൊഴില്‍ വകുപ്പും പോലീസും ചേര്‍ന്ന് അതിഥി തൊഴിലാളികള്‍ക്കായി നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.








































