gnn24x7

ഇന്ധന വില വർധനവിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ മോട്ടോർ വാഹനപണിമുടക്ക്

0
493
gnn24x7

തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ മോട്ടോർ വാഹനപണിമുടക്ക്. സംസ്ഥാനത്ത് മോട്ടോര്‍വാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.

ഇതേതുടർന്ന് ചൊവ്വാഴ്ച നടക്കാനിരുന്ന ഹയര്‍ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ മാർച്ച് എട്ടിലേക്കു മാറ്റി. കെഎസ്ആർടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സമരത്തെ പിന്തുണക്കുമെന്നാണ് റിപ്പോർട്ട്.

gnn24x7