ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് മൂന്നാറില്‍ മണ്ണിടിച്ചില്‍. എസ്റ്റേറ്റ് ലയത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.
മൂന്നാര്‍ പെട്ടിമുടിയിലാണ് സംഭവം.
വീടുകള്‍ക്ക് മേല്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. 80 ഓളം പേര്‍ താമസിച്ചിരുന്ന നാല് ലയങ്ങളടങ്ങിയിരുന്ന വീടുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.
എത്രപേര്‍ അപകടത്തില്‍പ്പെട്ടുവെന്ന് വ്യക്തമല്ല. പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. മൂന്നാര്‍-രാജമല റോഡിലെ പെരിയവര പാലം ഒലിച്ചുപോയി.