ബംഗുളൂരു: കഴിഞ്ഞ മാസങ്ങളായി ഏറെ വിവാദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിതെളിയിച്ച ബംഗുളൂരു മയക്കുമരുന്ന് കേസ് അന്വേഷണം മലയാള സിനിമയിലേക്ക് നിങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇ.ഡി. അറസ്റ്റു ചെയ്യപ്പെട്ട ബിനീഷ് കൊടിയേരി, അനൂപ് മുഹമ്മദ് എന്നിവരുടെ മലയാള സിനിമ ബന്ധങ്ങളിലൂടെയാണ് മലയാള സിനിമാ ലോകത്തെ ലഹരി ബന്ധങ്ങളിലേക്ക് വഴി തുറക്കുന്നത്.
കഴിഞ്ഞ ദിവസം എന്‍.ബി.സി ഇതെക്കുറിച്ച് ശക്താമയി ചര്‍ച്ച ചെയ്തതായാണ് അറിവ്. തുടര്‍ന്ന് എന്‍.സി.ബി സോണണ്‍ ഡയറക്ടര്‍ അമിത് ഗവാട്ടെ നേരിട്ട് എത്തി വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണത്തിന്റെ ഗതിയെപ്പറ്റി വിലയിരുത്തുകയും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ മുംബൈയില്‍ ആത്മഹത്യ ചെയ്ത നടന്‍ സുശാന്ത് സിങിന്റെ മരണം മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന പശ്ചാതലത്തില്‍ അന്വേഷണം നടത്തിയത് അമിത് ഗവാട്ടെ ആയിരുന്നു.
എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനോടൊപ്പം എന്‍.സി.ബി. കൂടെ കേസ് അന്വേഷണം ആരംഭിച്ചതോടെ ബിനീഷ് കൊടിയേരിക്കും അനൂപ് മുഹമ്മദിനും ഏറെ വിയര്‍ക്കേണ്ടി വരുമെന്നാണ് സൂചനകള്‍. പൊതുവെ മുന്‍ കേസുകള്‍ പ്രകാരം ഇ.ഡി. നല്‍കുന്ന പ്രഥാമിക റിപ്പോര്‍ട്ട് അനുസരിച്ച് മാത്രാമണ് എന്‍.സി.ബി കേസുകള്‍ മുമ്പോട്ടു കൊണ്ടുപോകാറുള്ളത്. എന്നാല്‍ ഇത്തവണ എന്‍.സി.ബി. നേരിട്ട് കേസില്‍ ഇടപെടുന്നതോടെ അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമാവുമെന്നാണ് സൂചനകള്‍.
അമിത് ഗവിട്ടെയ്‌ക്കൊപ്പം വെറെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു സംഘമായിട്ടാണ് എത്തിയിരിക്കുന്നത് എന്നാണ് അറിവ്. അവര്‍ ശനിയാഴ്ച ഇ.ഡി. ഓഫീസ് ഉദ്യോഗസ്ഥന്മാരുമായി ചര്‍ച്ചകള്‍ നടത്തി. ബിനീഷ് കൊടിയേരിയെ മിക്കവാറും തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചനകള്‍.







































