കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കോറോണ മരണം. മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശിയായ പി. കെ. മുഹമ്മദ് ആണ്. എഴുപത് വയസ്സായിരുന്നു. ഇദ്ദേഹം അർബുദ ബാധിതനായിരുന്നു.
ഇന്ന് അദ്ദേഹത്തിന് കോറോണ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞമാസം 22 ന് മസ്ക്കറ്റിൽ നിന്നും എത്തിയതായിരുന്നു അദ്ദേഹം.
മസ്കറ്റിൽ നിന്നും വന്നിറങ്ങിയപ്പോൾ ആശുപത്രിയിലേക്ക് പോകാൻ ആരോഗ്യപ്രവർത്തകർ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും അത് കേൾക്കാതെ മകന്റെ വീട്ടിലേക്ക് പോയതിന് ഇദ്ദേഹത്തിനെതിരെ പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 18 ആയി.