മലപ്പുറം: പി. കെ കുഞ്ഞാലിക്കുട്ടി എം. പി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു. എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നാണ് റിപ്പോർട്ട്. മലപ്പുറത്ത് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന് പിന്നാലെയാണ് ഇങ്ങനെയൊരു നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കുംമെന്നും, നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കും വിധമാകും രാജിയെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. എം പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് പാര്‍ട്ടി തീരുമാനമാണെന്നും വ്യക്തികളുടെ അഭിപ്രായമല്ലെന്നും കെ.പി.എ. മജീദ് കൂട്ടിച്ചേർത്തു.