gnn24x7

പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങുന്നു

0
279
gnn24x7

കൊച്ചി: വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങുന്നു. പുതിയ പാലം നിര്‍മ്മിക്കാനുള്ള അനുമതി ഇ ശ്രീധരനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ മികവുറ്റ ഒരു മേല്‍പ്പാലം പാലാരിവട്ടത്ത് പ്രതീക്ഷിക്കാം. ഇന്ന് ടാര്‍ പാലത്തില്‍ നിന്നും പൊളിച്ചു തുടങ്ങും. ക്രമേണ ഘട്ടം ഘട്ടമായാണ് പാലം പൊളിക്കുക.

പാലത്തിലെ 17 സ്പാനുകളും കഷ്ണങ്ങളായി മുറിച്ചു മുറിച്ചാണ് പാലം പൊളിക്കുക. പാലം പൊളിച്ചുമാറ്റുന്ന അവശിഷ്ടങ്ങള്‍ ചെറായിയില്‍ കടല്‍ഭിത്തി കെട്ടുന്നതിനായി ഉപയോഗിക്കുമെന്ന് മുനിസിപ്പാലിറ്റി പറഞ്ഞിരുന്നു. എന്നാല്‍ അത് അവിടം വരെ എത്തിക്കുന്നതും മറ്റു അസൗകര്യങ്ങളും മുന്‍നിര്‍ത്തി അത് ഉപേക്ഷിച്ചു. 17 കഷണങ്ങളായി നില്‍ക്കുന്ന പാലത്തിന്റെ സ്പാനുകളിലാണ് പാലം മുഴുവന്‍ നില്‍ക്കുന്നത്. ഇതാണ് ഡയമണ്ട് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നത്. ഇതു ഉപയോഗിച്ച് ഓരോ ഗര്‍ഡറും അതിന് മുകിളലെ കോണ്‍ക്രീറ്റ് സ്ലാബുകളും മുറിച്ചു മുറിച്ചു മാറ്റും.

കൊച്ചിയിലെ മരട് ഫ്‌ളാറ്റ് പൊളിച്ച രീതിയിലൊന്നും ആയിരിക്കില്ല പാലം പൊളിക്കുന്നത്. അത് ഘട്ടം ഘടട്ടമായിട്ടാവും പൊളിക്കുന്നത്. പരമാവധി പൊടിശല്യം കുറയ്ക്കാനായി നെറ്റ് കര്‍ട്ടന്‍ വിരിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ബൈപ്പാസില്‍ ദുരിതം അവസാനിക്കാത്ത ഘട്ടത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വൈറ്റിലയിലെ ഗതാഗതക്കുരുക്ക് ഇനിയും പൂര്‍ണ്ണമായും മാറി വന്നിട്ടില്ല. ഈ അവസരത്തില്‍ ഈ പാലം പൊളി വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട.

പാലം പൊളിച്ച് പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സമയം വെറും 9 മാസമാണ്. അതുകൊണ്ടു തന്നെ വളരെ വേഗത്തില്‍ തന്നെ പണി തീര്‍ക്കുവാനാണ് ഇശ്രീധരന്റെ തീരുമാനം. പണിപൂര്‍ത്തിയാവുന്നതോടെ ഏതാണ്ട് 100 വര്‍ഷത്തെ ആയുസ് പാലത്തിന് ഗ്യാറണ്ടി അദ്ദേഹം പറയുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here