gnn24x7

സ്പ്രിങ്ക്‌ളര്‍ വിവാദം; അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

0
253
gnn24x7

കൊച്ചി: സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി കേരള സര്‍ക്കാര്‍ നടത്തുന്ന സഹകരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഹൈക്കോടതി അഭിഭാഷകനും കൊല്ലം സ്വദേശിയുമായ അബ്ദുള്‍ ജബറുദ്ദീന്‍, ആലുവ സ്വദേശി മൈക്കിള്‍ വര്‍ഗീസ് എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കരാറിന് പിന്നില്‍ 200 കോടിയുടെ അഴിമതി ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും എ.ടി സെക്രട്ടറിക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഡാറ്റാ കൈമാറ്റം നിര്‍ത്തിവെയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പൗരനെ സംബന്ധിച്ച വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ കൈമാറിയത് സ്വകാര്യതയുടെ ലംഘനമാണ്. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.

വിഷയത്തില്‍ മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു.
സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷം ശ്രമിക്കുന്നത് സര്‍ക്കാരിനെ അപമാനിക്കാനാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here