കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ കേരളത്തിലെ സിബിഎസ്ഇ ബോർഡ് ടോപ്പർ വിനായകിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ പറഞ്ഞത് ഇപ്രകാരമായിരുന്നു ശബാഷ് വിനായക് ശബാഷ്! ജോഷ് കൈസാ ഹെ?. രാജ്യത്തെ പ്രധാനമന്ത്രിയുടെ ഈ ചോദ്യം കേട്ട വിനായക് എം മല്ലിക് സന്തോഷം കൊണ്ട് തുള്ളിച്ചാടി. തുടർന്ന് ഹായ് സർ എന്ന് മറുപടി നൽകുകയും ചെയ്തു.
സിബിഎസ്ഇ ടോപ്പറായ വിനായകന്റെ പിതാവ് ഒരു ദിവസ കൂലിത്തൊഴിലാളിയാണ്. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയിൽ Commerce വിഷയത്തിലാണ് വിനയക് ഒന്നാമതെത്തിയത്. കേരളത്തിലെ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ് വിനായക്. എറണാകുളം-ഇടുക്കി ജില്ലകളുടെ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് വിനായക് താമസിക്കുന്നത്. Commerce ൽ 500 ൽ 493 മാർക്കാണ് വിനായക് നേടിയത്. അക്കൗണ്ടൻസിയിലും ബിസിനസ് സ്റ്റഡീസിലും വിനായകിന് 100 ശതമാനം മാർക്ക് ലഭിച്ചിരുന്നു.
പ്രധാനമന്ത്രിയും വിദ്യാർത്ഥിയും തമ്മിലുള്ള ഈ സംഭാഷണം ഞായറാഴ്ച ‘Mann Ki Baat’ പരിപാടിയിൽ സംപ്രേഷണം ചെയ്തു. പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച ശേഷം വിനായക് പറഞ്ഞത് ഇന്നെനിക്ക് സന്തോഷത്തിന്റെ ദിവസമാണെന്നാണ്.   
സംഭാഷണത്തിനിടെ പ്രധാനമന്ത്രി വിനായക്കിനോട് എത്ര സംസ്ഥാനങ്ങൾ സഞ്ചരിച്ചെന്ന് ചോദിച്ചു. കേരളവും തമിഴ്‌നാട്ടും മാത്രമാണ് വിനായക് മറുപടിയും പറഞ്ഞു. മൻ കി ബാത്തിന്റെ സമയത്ത് പ്രധാനമന്ത്രി വിനായകിനെ ഡൽഹിയിലേക്ക് വരാൻ ക്ഷണിച്ചു. അപ്പോൾ താൻ കൂടുതൽ പഠനത്തിനായി ഡൽഹി സർവകലാശാലയിൽ അപേക്ഷിക്കുന്നുണ്ടെന്ന് വിനായക് മറുപടി നൽകുകയായിരുന്നു.
ഭാവിയിൽ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് എന്ത് സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി വിനായക്കിനോട് ചോദിച്ചപ്പോൾ പറഞ്ഞ ഉത്തരം ‘കഠിനാധ്വാനവും സമയത്തിന്റെ ശരിയായ ഉപയോഗവും’ എന്നായിരുന്നു. കൂടാതെ തനിക്ക് ബാഡ്മിന്റൺ കളിക്കാൻ ഇഷ്ടമാണെന്നും വിനായക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു.
പ്രധാനമന്ത്രിയുടെ “Mann Ki Baat” പരിപാടിക്ക് ശേഷം നടനും രാഷ്ട്രീയക്കാരനുമായ സുരേഷ് ഗോപിയും അധ്യാപകരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചുവെന്ന് വിനായക് പറഞ്ഞു.
                









































