gnn24x7

കളമശേരിയിൽ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയിൽ

0
304
gnn24x7

എറണാകുളത്ത് കളമശേരി എ ആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്‌സിൽ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയിൽ. എസ് ഐ അയ്യപ്പനാണ് (52) ഇന്നലെ രാത്രിയോടെ മരിച്ചത്. മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

പെരുമ്പാവൂര്‍ സെന്‍ട്രല്‍ പൊലീസ് കാന്റീനിലെ മാനേജറുടെ ചുമതലയും മുന്‍ കേരളാ പൊലീസ് അസോസിയേഷന്‍ ഭാരവാഹി കൂടിയുമാണ് ഇദ്ദേഹം. സാമ്പത്തിക പ്രതിസന്ധിയായിരിക്കാം ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.

gnn24x7