തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്നും കേരളത്തിൽ പാർട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതിയുടെ പേരിലാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അന്നൊക്കെ പേര് വെളിപ്പെടുത്താത്ത ബോർഡുകളാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.