ആലപ്പുഴ: ഭർത്താവ് നോക്കി നിൽക്കെ ഗർഭിണിയായ നഴ്‌സ് സ്വകാര്യ ബസിന്റെ പിൻചക്രം കയറി മരിച്ചു.
കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കൽ വീട്ടിൽ ഷെൽമി പൗലോസ് (33) ആണ് മരിച്ചത്. ലേക്‌ഷോർ ആശുപത്രിയിലെ നഴ്‌സാണ് ഷെൽമി.
ജോലിക്ക് പോകാനായി ഷെൽമി പൗലോസ് സ്വകാര്യ ബസിൽ കയറുമ്പോഴാണ് അപകടം സംഭവിച്ചത്. ബസ് കയറ്റിവിടാനായി വന്ന ഭർത്താവിന്റെ മുൻപിൽ വെച്ചാണ് ഷെൽമിക്കു ദാരുണാന്ത്യം സംഭവിച്ചത്.
ആന്ധ്രായിൽ നിന്നും ചെമ്മീൻ കയറ്റി വന്ന ലോറി ബസിൽ ഇടിച്ചു. ഇടിയുടെ ശക്തിയിൽ ചവിട്ടുപടി ഭാഗത്ത് നിന്നിരുന്ന ഷെൽമി റോഡിലേക്ക് തെറിച്ച് വീണു. ഷെൽമിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഈ സമയം ഭർത്താവ് സിനോജ് റോഡിൻറെ മറുവശം നില്പുണ്ടായിരുന്നു.
മക്കൾ: സ്റ്റീവ്, സ്റ്റെഫിൻ.