gnn24x7

ട്രാവല്‍ ഏജന്‍സിമാര്‍ക്കും ടൂര്‍ ഓപ്പറേറ്റമാര്‍ക്കും വിമാനക്കമ്പനികളില്‍ കുടിശ്ശിക പ്രതിസന്ധി

0
344
gnn24x7

അയര്‍ലണ്ട്: അയര്‍ലണ്ടിലെ ട്രാവല്‍ ഏജന്റുമാര്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും 25 മില്യണ്‍ മുതല്‍ 30 മില്യണ്‍ ഡോളര്‍ വരെ വിമാനക്കമ്പനികളില്‍ നിന്ന് കുടിശ്ശികയുണ്ടെന്ന് ഐറിഷ് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് ഡോസണ്‍ വ്യക്തമാക്കി. കഴിഞ്ഞ ആറുമാസമായി ഈ മേഖല പൂര്‍ണമായും പ്രതിസന്ധിയിലാണെന്നും എയര്‍ലൈന്‍സില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പണം തിരികെ ലഭിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുമാസമായി പണം തിരികെ ലഭിക്കുവാനുള്ള തീവ്രശമം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വിമാനങ്ങള്‍ റദ്ദാക്കുന്നതിനേക്കാള്‍ ചിലവ് കുറവാണ് ഈ വേനല്‍ക്കാലത്ത് വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റിന്റെ ശുപാര്‍ശ പ്രകാരം അമേരിക്കയിലേക്കും പുറത്തേക്കും മാത്രമുള്ള അനിവാര്യമല്ലാത്ത യാത്രയാണെന്നത് നിരാശാജനകമാണെന്ന് ഗവണ്‍മെന്റിന്റെ ടാസ്‌ക്‌ഫോഴ്സ് ഫോര്‍ ഏവിയേഷന്‍ റിക്കവറി മുന്‍ ചെയര്‍മാന്‍ ക്രിസ് ഹൊറാന്‍ പറഞ്ഞു. കണക്റ്റിവിറ്റിയുടെ അഭാവവും യുഎസിലേക്ക് പോകാനുള്ള സാഹചര്യവും തദ്ദേശീയ സാങ്കേതിക മേഖലയെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ദ്ദേഹം പറഞ്ഞു.

ഇതെ സംബനധിച്ച് ടാസ്‌ക്‌ഫോഴ്സ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശകള്‍ നല്‍കിയിട്ട് മൂന്ന് മാസമായിട്ടുണ്ടെന്നും ഹൊറാന്‍ പറഞ്ഞു. എന്നിരുന്നാലും, അത്തരം ശുപാര്‍ശകളില്‍ ചിലത് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here