gnn24x7

ശബരിമലയില്‍ ഇന്നുമുതല്‍ ദര്‍ശനം : ഭക്തര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

0
203
gnn24x7

ശബരിമല: കോവിഡ് പശ്ചാത്തലത്തില്‍ ദര്‍ശനം നിര്‍ത്തിവച്ചിരുന്ന ശബമരിമല ഇന്നുമുതല്‍ വീണ്ടും തുറക്കുകയാണ്. തുലാമാസ പൂജകള്‍ ക്രമമായി നടക്കുമെന്ന് തന്ത്രി അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നട തുറക്കുമെന്ന് ദേവസ്വം അറിയിച്ചു. എന്നാല്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് ശനിയാഴ്ച രാവിലെ 5 മുതലായിരിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ആദ്യമായാണ് ഭക്തരെ ശബമരിമലയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ പ്രധാന പൂജാരിയടക്കം 10 ഓളം പേര്‍ക്ക് കോവിഡ് ബാധിച്ച് ദര്‍ശനം നിര്‍ത്തിവച്ചിരുന്നു. ഇത്തരം സാഹചര്യം നിലനിലക്കുന്നതു കൊണ്ടും കൂടുതല്‍ ആളുകള്‍ ശബമരിമലയില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്നും ദേവസ്വം അറിയിച്ചു.

ഇപ്പോള്‍ നിയന്ത്രണ പ്രകാരം വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 250 പേര്‍ക്ക് വീതമാണ് ഇപ്പോള്‍ ദര്‍ശനം അനുവദിക്കുന്നത്. ഇതുപ്രകാരം 21 ന് നട അടയ്ക്കുന്നതുവരെ വെറും 1250 പേര്‍ക്ക് മാത്രമായിരിക്കും അയ്യപ്പനെ തൊഴാനുള്ള സൗകര്യം ലഭ്യമാവുക. നട തുറക്കുന്നതോടെ ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും സന്നിധാനത്ത് നടന്നേക്കും.

കോവിഡ് പശ്ചാത്തലത്തില്‍ പമ്പയിലെയും സന്നിധാനത്തെ പ്രാഥമിക ശുശ്രൂഷയ്ക്കുള്ള സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമായി നടക്കും. ദര്‍ശനം ഭംഗിയായി നടക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. വെര്‍ച്വല്‍ ക്യൂ വഴി വെറും 250 പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനം അനുവദിച്ചിരിക്കുന്നത്. ഇതെ കൂടാതെ കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും ആവശ്യമുണ്ട്. വെര്‍ച്വല്‍ ക്യൂ പ്രകാരം അനുവദിക്കപ്പെട്ട സമയത്തു തന്നെ ഭക്തര്‍ എത്തിയാല്‍ മാത്രമെ ദര്‍ശനം സാധ്യമാവുകയൂള്ളൂ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here