gnn24x7

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്; ഗതാഗതമന്ത്രി ചര്‍ച്ചയ്ക്ക്

0
213
gnn24x7

കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാര്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംഘടന നേതാക്കളുമായി ഗതാഗതമന്ത്രി എ. കെ ശശീന്ദ്രന്‍ ചര്‍ച്ച നടത്തും.

ഇന്ന് 11 മണിക്ക് ശേഷമാണ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടക്കുക.

ഇന്ധന വില വര്‍ധനവ് കണക്കിലെടുത്ത് മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങള്‍.

ഇതേ ആവശ്യമുന്നയിച്ച്‌ നവംബര്‍ 22ന് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും രണ്ടുമാസം സാവകാശം വേണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യത്തെ അംഗീകരിച്ച് സമരത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here