തിരുവനന്തപുരം: പ്രൈസ് വാര്ട്ടര്ഹൗസ് കൂപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ (പി.ഡബ്ല്യു.സി) നടപടിക്ക് സര്‍ക്കാര്‍. ഐ.ടി വകുപ്പും കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും പി.ഡബ്ല്യു.സിയെ കരിമ്പട്ടികയിൽപെടുത്തും.
സ്വപ്ന സുരേഷിനെ സ്േപസ് പാര്‍ക്കില്‍ നിയമിച്ചതില്‍ കണ്‍സള്‍ട്ടന്‍സിയായ പി.ഡബ്ല്യു.സിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറിതല സമിതി കണ്ടെത്തിയിരുന്നു. ഐ.ടി വകുപ്പിെൻറയും കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിെൻറയും പദ്ധതികളില്‍നിന്ന് പി.ഡബ്ല്യു.സിയെ ഒഴിവാക്കാനും കരിമ്പട്ടികയിൽപെടുത്താനും സമിതി ശിപാര്‍ശ ചെയ്തിരുന്നു.
കേരള ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ നടന്ന 36 നിയമനങ്ങളെക്കുറിച്ച് വിശദ അന്വേഷണം വേണമെന്നും ശിപാര്‍ശയുണ്ട്. അതിെൻറ അടിസ്ഥാനത്തിൽ ധനകാര്യ വിഭാഗത്തിെൻറ പരിശോധന പുരോഗമിക്കുകയാണ്.