തിരുവനന്തപുരം: കേരള സർക്കാർ അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി ഇന്റര്‍നാഷണലുമായി ഒപ്പിട്ടവെന്നുമുള്ള ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കതിരായ ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇഎംസിസി കമ്പനിയുടെ ഉടമസ്ഥന്‍ ഷിജു വര്‍ഗീസും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും തമ്മിൽ ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഫിഷറീസ് വകുപ്പ് ജോയിന്റെ സെക്രട്ടറി ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്കയിലെ വന്‍കിട കുത്തക കമ്പനിക്ക് കേരള തീരം തുറന്നുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണെന്നും 5000 കോടിയുടെ കരാര്‍ കേരള സർക്കാർ കഴിഞ്ഞയാഴ്ച്ച ഒപ്പു വെച്ചു എന്നുമാണ് ആരോപണം.
അതേസമയം മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നാണ് കമ്പനി ഉടമകള്‍ പറയുന്നത്. മേഴ്‌സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയ കാര്യം മന്ത്രി ഇ.പി. ജയരാജന് കമ്പനി നല്‍കിയ കത്തിലും പറയുന്നുണ്ട്. എന്നാൽ താൻ ഒന്നും അറിയില്ലെന്നും ഇങ്ങനെയൊരു ചർച്ച നടന്നിട്ടില്ലെന്നുമാണ് മന്ത്രിയുടെ വാദം. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കള്ളി വെളിച്ചത്തായപ്പോള്‍ ഉരുണ്ട് കളിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.







































