തിരുവനന്തപുരം: ചലചിത്ര സീരിയൽ നടൻ രവി വള്ളത്തോൾ അന്തരിച്ചു. 67 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത കവി വള്ളത്തോൾ നാരായണ മേനോൻെറ അനന്തരവനാണ്. ഗീതാലക്ഷ്മിയാണ് ഭാര്യ. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.







































