gnn24x7

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സന്ദീപ് നായരുടെ മൊഴി

0
347
gnn24x7

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സ്വര്‍ണക്കടത്ത് കേസിലെ മാപ്പ് സാക്ഷി സന്ദീപ് നായരുടെ മൊഴി. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിവെന്നും കസ്റ്റഡിയിലും ജയിലിലും വച്ച് വ്യാജമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും ഇ ഡി ക്കെതിരെ സന്ദീപ് നായര്‍ മൊഴി നൽകിയത്. മുഖ്യ മന്ത്രിയെ കൂടാതെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്ക് എതിരെയും മൊഴി നല്‍കാന്‍ നിര്‍ബന്ധിചിരുന്നെന്നും സന്ദീപ് പറഞ്ഞു.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വെച്ച് അഞ്ച് മണിക്കൂറിലധികമാണ് സന്ദീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. അതേസമയം സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു.

gnn24x7