gnn24x7

വ്യത്യസ്ത പ്രവര്‍ത്തനങ്ങളുമായി അയർലണ്ട് മലയാളി കൗൺസിലർ

0
270
gnn24x7

കോവിഡ് ലോക്ക് ഡൗൺ തുടർന്നു കൊണ്ടിരിക്കുന്ന അയർലണ്ടിൽ വ്യത്യസ്ത പ്രവർത്തനങ്ങളുമായി മലയാളി കൗൺസിലർ ശ്രീ ബേബി പെരേപ്പാടൻ ശ്രദ്ധേയനാകുന്നു. അയർലണ്ടിലെ ദേശീയ ദിനമായ സെയിൻറ് പാട്രിക് ഡേയിൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇക്കുറി കൗൺസിലർക്ക് ജനശ്രദ്ധ നേടിക്കൊടുത്തത്, ടാല സൗത്ത് മണ്ഡലത്തിലെ മിക്ക വിദ്യാലയങ്ങളിലും, വീടുകളിലും,പൊതു സ്ഥാപനങ്ങളിലും തികച്ചും ഫ്രീ ആയി കോവിഡ് പ്രതിരോധത്തിനാവശ്യമായ, മാസ്കുകൾ വിതരണം ചെയ്തുകൊണ്ടാണ് കൌൺസിലർ ജനകീയനായത്.

അടുത്തിടെ അയർലണ്ടിൽ പ്രവർത്തനം ആരംഭിച്ച siyu retail ltd(www.siyu.ie ) എന്ന ഓൺലൈൻ കമ്പനിയുമായി ചേർന്നാണ് വീണ്ടും ഉപയോഗിക്കാനാവുന്ന തരത്തിലുള്ള മികച്ച തുണി മാസ്കുകൾ വീതരണത്തിനെതിച്ചത്. കോവിഡ് ലോക്ക് ഡൗൺ നീണ്ടു പോകുന്ന സാഹചര്യത്തിൽ ,ടാല സൗത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരങ്ങൾ കാണുന്നതിനുള്ള സാമൂഹ്യ അകലം പാലിച്ചുള്ള മിക്ക പ്രവർത്തികൾക്കും മൂന്നിട്ടിറങ്ങുന്ന കൗൺസിലർ, അയർലണ്ടിലെ വിവധ ഭാഗങ്ങളിൽ  നിന്നുള്ള മലയാളികൾ ഉൾപ്പെടുന്ന ഇൻഡ്യൻ സമൂഹത്തിന്റെ അവശ്യങ്ങൾക്കും തന്റെ കഴിവിനനുസരിച്ചുള്ള സഹായങ്ങൾ നൽകിവരുന്നുണ്ട്.

ഡബ്ലിനോട് ചേർന്നു കിടക്കുന്ന ടാല സിറ്റിയിലെ മാലിന്യ പ്രശ്നങ്ങൾ നഗരത്തിന് എപ്പോഴും തലവേദനയാകാറുണ്ട്. എന്നാൽ കോവിഡ് കാലയളവിൽ മറ്റ് സംഘടനകളുടെ യാതൊരു സഹായവും ഇല്ലാതിരുന്ന സമയത്ത് മലയാളി കൗൺസിലർ ഒറ്റയ്ക്ക് മാലിന്യനിർമാർജ്ജനത്തിനായി സമയം കണ്ടെത്തിയത് അദ്ദേഹത്തിന് ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റാനായി എന്നുള്ളതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here