കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കണ്ണിയെന്ന് കരുതുന്ന പി.ആര്‍ സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 15ാം തിയതി വരെയാണ് കസ്റ്റഡി കാലാവധി.
സരിത്ത് നടത്തിയ ഫോണ്‍കോളുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്യാനുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ഒപ്പം സരിത്തിന്റെ ഫോണിലെ വിവരങ്ങളെല്ലാം നശിപ്പിച്ച നിലയിലാണെന്നും ഇത് തിരിച്ചെടുക്കാനും സരിത്തിന്റെ സാന്നിധ്യം ആവശ്യമാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.
കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ സരിത്തിന്റെ കസ്റ്റഡി അനിവാര്യമാണെന്ന് കസ്റ്റംസ് അറിയിക്കുകയായിരുന്നു.
അതേസമയം കസ്റ്റഡി നല്‍കരുതെന്നും ചോദ്യം ചെയ്യല്‍ വീഡിയോ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിഭാഗത്തിന്റെ ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി സരിത്തിനെ കസ്റ്റഡിയില്‍ വിട്ടത്.