ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യ൦ ചെയ്തുള്ള കേരളത്തിന്‍റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കില്ല. നിയമ ഭേദഗതി ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സ്യൂട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്തയും കോടതിയില്‍ ഹാജരാകും.
നിയമം വിവേചനപരവും മൗലീക അവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഹര്‍ജി സമര്‍പ്പിച്ചത്. CAA ചോദ്യം ചെയ്ത് ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരള൦.
ഭരണഘടനയുടെ മുപ്പത്തിരണ്ടാം അനുച്ഛേദ പ്രകാരമുള്ള സൂട്ടാണ് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനമെന്ന നിലയിലാണ് കേരളം സൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.
ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആക്ഷേപ൦:
ഭരണഘടനയുടെ പതിനാലാം അനുച്ഛേദ പ്രകാരമുള്ള മൗലീക അവകാശം അഥവാ ‘തുല്യത’യാണ് ഈ നിയമത്തിലൂടെ ലംഘിക്കപ്പെടുന്നത്.