gnn24x7

കുട്ടികളെ ഇടകലർത്തി ഇരുത്തൽ; നിർദ്ദേശം തിരുത്തി വിദ്യാഭ്യാസ വകുപ്പ്

0
227
gnn24x7

പാഠ്യപദ്ധതി പരിഷ്കരണത്തിൽ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ക്ലാസുകളിൽ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങൾ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്കിനുപകരം സ്കൂൾ അന്തരീക്ഷം എന്നാക്കിമാറ്റി. ആൺ പെൺകുട്ടികളെ ഒരുമിച്ച്ഇരുത്തണമെന്ന നിർദ്ദേശനത്തിനെതിരെ വിമർശനം ഉയരുന്നതിന്റെ സാഹചര്യത്തിലാണ് വിദ്യാഭാസ വകുപ്പ് നിർദ്ദേശം തിരുത്തിയത്. നിർദ്ദേശത്തെ മുസ്ലിം ലീഗ് സ്വാഗതം ചെയ്തു.

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സമൂഹ ചർച്ചക്ക് നൽകാൻ എസ്.സി.ആർ.ടി ആണ് കരട് സമീപന രേഖ പുറത്തിറക്കിയത്. ഇതിലാണ് ക്ലാസ്സുകളിൽ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങൾ ഒരുക്കേണ്ടതിനെ കുറിച്ചുള്ള ചോദ്യമുള്ളത്. ഇതിന് പിന്നാലെയാണ് ചോദ്യത്തിൽ തിരുത്തൽ വരുത്തിയത്. കരട് സമീപന രേഖയിലെ ചോദ്യത്തിൽ നിന്ന് ഇരിപ്പിടം എന്ന വാക്ക് തിരുത്തി സ്കൂൾ അന്തരീക്ഷം എന്നാണ് കൊടുത്തിരിക്കുന്നത്.

കുട്ടികളെ ലിംഗ വ്യത്യാസമില്ലാതെ ഒരുമിച്ചിരുത്തണമെന്ന നിർദേശത്തിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. മുസ്ലീം ലീഗ്, കോൺഗ്രസ് നേതാക്കളുൾപ്പെടെ ഇതിനെതിരേ രംഗത്തുവന്നിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here