വൈക്കം: ചെമ്പില്‍ അമ്മയെ കൊലപ്പെടുത്തി മകന്‍ തൂങ്ങിമരിച്ചു. ആശാരിപറമ്പില്‍ കാര്‍ത്യായനി, മകന്‍ ബിജു എന്നിവരാണ് മരിച്ചത്. കാര്‍ത്ത്യായനിയുടെ രണ്ടാമത്തെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് രണ്ടുപേരും മരിച്ചു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
കാര്‍ത്ത്യായനിയും ഒപ്പം മൂന്നു മക്കളുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. മരിച്ച ബിജു മൂത്ത മകനാണ്. ഇവരെകൂടാതെ ഒരു പെണ്‍കുട്ടിയും ഒരു മകനും കൂടെ ഉണ്ട്. ഇവര്‍ ആരും തന്നെ വിവാഹമൊന്നും കഴിച്ചിരുന്നില്ല. എല്ലാവരും ജോലിക്ക് പോകുന്നവരാണ്. മുന്‍പ് ബിജുവിന് ഒരു അപകടത്തില്‍ കണ്ണിന് പരിക്ക് പറ്റിയിരുന്നു. കൂടാതെ ബിജു നന്നായി മദ്യപിക്കുന്ന ശീലക്കാരനും ആയിരുന്നുവെന്ന് രണ്ടാമത്തെ സഹോദരന്‍ പറഞ്ഞു.
എന്നാല്‍ പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും കുടുംബ വഴക്കായിരിക്കും ഇത്തരത്തിലുള്ള ക്രൂരകൃതത്തിന് വഴിയൊരുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമികാനുമാനം. പരിസരവാസികളെയും ബന്ധുമിത്രാദികളെയും ശേഷിക്കുന്ന രണ്ടുപേരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നുണ്ട്. ഇന്ന ഉച്ചതിരിഞ്ഞ് രണ്ടാമത്തെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് കാര്‍ത്ത്യായനി മരിച്ച നിലയില്‍ കാണപ്പെട്ടത് ഉടനെ ഒച്ചവച്ച് നാട്ടാകാരെ കൂട്ടി അപ്പോഴാണ് അടുത്ത മുറിയില്‍ ബിജു തൂങ്ങിമരിച്ച നിലയിലും ഉണ്ടെന്ന് കണ്ടെത്തിയത്.
വീട്ടിലെ അലമാരയും മറ്റു സാധനങ്ങളുമെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. പണത്തിനോ മറ്റോ തിരഞ്ഞതുപോലെ കാണാം. കഴിഞ്ഞ ദിവസം ഒരു മരം മുറിച്ചിരുന്നു. അതിന്റെ പണം അമ്മയുടെ കൈവശം ഉള്ളതായി ബിജുവിന് അറിയാം. ഒരുപേക്ഷ, ആ പണത്തിന്റെ പേരിലാവണം തമ്മില്‍ വഴക്കായത് എന്നാണ് രണ്ടാമത്തെ മകന്റെയും പോലീസിന്റെയും നിഗമനം. പോലീസ് വിശദമായി അന്വേഷിച്ചു വരുന്നു. അമ്മയുടെയും മകന്റെയും ശരീരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കൂടുതല്‍ സംശയിക്കത്തക്ക രീതിയിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ അവസാന തീരുമാനത്തിലെത്താന്‍ പറ്റുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.
(ചിത്രം കടപ്പാട്: മനോരമ ന്യൂസ്)