gnn24x7

സ്പ്രിം​ക്ലർ കരാറിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹെെക്കോടതി

0
305
gnn24x7

കൊച്ചി: സ്പ്രിം​ക്ലർ കരാറിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹെെക്കോടതി. കരാറിൽ വിവര സംരക്ഷണത്തിന് പ്രഥമ പരി​ഗണന നൽകണമെന്ന് വ്യക്തമാക്കിയ ഹെെക്കോടതി ആരോപണ വിധേയമായ കരാർ പ്രകാരം കേരള സർക്കാർ ഏൽപ്പിച്ച ഡാറ്റയുടെ രഹസ്യ സ്വഭാവം ലംഘിക്കുന്ന ഒരു തരത്തിലുള്ള പ്രവൃത്തിയും സ്പ്രിംക്ലറിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലെന്ന് നിർദേശിച്ചു. സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്ന നടപടികളിലേക്ക് ഇപ്പോൾ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി കൊവിഡിന് ശേഷം ഡാറ്റ ചോർച്ച ഉണ്ടാകാൻ പാടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

നിലവിൽ ഒരു ഡാറ്റയും സ്പ്രിം​ക്ലറിന്റെ കെെവശമില്ലെന്നും എല്ലാ ഡാറ്റയും കേരള സർക്കാരിന് സമർപ്പിച്ചുവെന്ന് കേരള സർക്കാരിന് വേണ്ടി ഹാജരായ മുംബൈ മുംബൈയിൽ നിന്നെത്തിയ മുംബൈ മുംബൈ സൈബർ നിയമവിദ​ഗ്ധൻ എൻ.എസ് നാപ്പിനിയുടെ വാദം കോടതി രേഖപ്പെടുത്തി.അതേ സമയം ഡാറ്റ പൂർണമായും സർക്കാർ അധീനതിയിലാണെന്നും ആശങ്കപ്പെടാനില്ലെന്നുസംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചു.

സ്പ്രിംക്ലർ കരാറുമായി ബന്ധപ്പെട്ട് സർക്കാരിനോട് നിരവധി ചോദ്യങ്ങൾ ഹെെക്കോടതി ആരാഞ്ഞിരുന്നു.
ഡാറ്റ ശേഖരണത്തിനായി മറ്റൊരു കമ്പനി ആവശ്യമുണ്ടോ എന്നും ഇതിന് കേന്ദ്ര ഏജൻസി പോരെയെന്നും കേസിൽ വാദം കേൾക്കവെ സംസ്ഥാന സർക്കാരിനോട് കോടതി ആരാഞ്ഞു.

ഇതുവരെ അഞ്ച് ലക്ഷം പേരുടെ വിവരങ്ങളാണ് കമ്പനി മുഖാന്തരം ശേഖരിച്ചിട്ടുള്ളത്. ഡാറ്റ ശേഖരണത്തിനായി സർക്കാർ കേന്ദ്ര ഏജൻസിയെ സമീപിച്ചിട്ടില്ലെന്നും സമീപിച്ചാൽ സഹായം നൽകുമെന്നും വിഷയത്തിൽ കേന്ദ്രം പ്രതികരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here