gnn24x7

കോടതിയലക്ഷ്യ കേസ്: മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര; രേഖാമൂലം വേണമെന്ന് ഹൈക്കോടതി

0
225
gnn24x7

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ ഹൈക്കോടതിയിൽ മാപ്പ് അപേക്ഷിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. ചാനൽ ചർച്ചകളിൽ നടത്തിയ പരാമർശത്തിൽ ഹൈക്കോടതിസ്വമേധയാ എടുത്തകോടതിയലക്ഷ്യക്കേസിലാണ് ബ മാപ്പപേക്ഷ നടത്തിയത്. ജഡ്ജിയെ ആക്ഷേപിക്കാനോ ജുഡിഷ്യറിയെ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് ബൈജു പറഞ്ഞു. വിശദീകരണം എഴുതി നൽകാൻ ഹൈക്കോടതി നിർദേശിച്ചു.

കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി തരണമെന്നു ബൈജു കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. വിശദീകരണം നൽകാൻ രണ്ടാഴ്ച സമയം നൽകിയിട്ടുണ്ട്. വിശദീകരണം പരിശോധിച്ച ശേഷം നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. വിദേശത്തിരുന്നും ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ സമയമുണ്ടല്ലോ. പിന്നെ എന്തുകൊണ്ട് കോടതിയിൽ നേരിട്ട് ഹാജരായി കൂടെന്ന് കോടതി ചോദിച്ചു. കേസ് 25നു പരിഗണിക്കാൻ മാറ്റിവച്ചു.

ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. സമുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് അപകീർത്തികരമായപരമർശങ്ങൾക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് ബൈജു കൊട്ടാരക്കരയ്ക്കു നോട്ടിസയച്ചത്. കഴിഞ്ഞ ദിവസം കേസ്പരിഗണിക്കുമ്പോൾ പ്രതി നോട്ടിസ് സ്വീകരിച്ചിട്ടും നേരിട്ടുഹാജരാകാത്തതിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇത് അവസാന അവസരമായിരിക്കുമെന്ന് അറിയിച്ചതോടെയാണ് ബൈജു ഇന്നു കോടതിയിൽ ഹാജരായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here