gnn24x7

സ്വ​പ്ന സു​രേ​ഷ് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

0
367
gnn24x7

കൊച്ചി: സ്വ​ര്‍ണ​ക്ക​ട​ത്ത്​ കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക സ്വ​പ്ന സു​രേ​ഷ് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇ-ഫയലിങ്ങിലൂടെയാണ് ബുധനാഴ്ച വൈകീട്ടോടെ സ്വപ്ന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.  അഭിഭാഷകൻ രാഗേഷ് കുമാർ വഴിയാണ് സ്വപ്‌ന മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

അതേസമയം, സ്വ​പ്‌​ന സു​രേ​ഷിനായി ക​സ്​​റ്റം​സ് അ​ന്വേ​ഷണം തുടരുകയാണ്. ഇവർ തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ​യു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​​​​​െൻറ  വി​ല​യി​രു​ത്ത​ൽ. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​പ്ന രാ​ജ്യം വി​ടാ​ൻ സാ​ധ്യ​ത​യി​ല്ല. സ്വപ്ന സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ സം​ശ​യി​ച്ചി​രു​ന്നു. ത​ല​സ്ഥാ​ന​ത്തെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ൾ, ശാ​ന്തി​ഗി​രി ആ​ശ്ര​മം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​സ്​​റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു. ഇ​വി​ട​ങ്ങ​ളി​ൽ കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​​​​​െൻറ നി​രീ​ക്ഷ​ണ​വു​മു​ണ്ട്. അ​തി​നി​ടെ സ്വ​പ്ന സു​രേ​ഷ് കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​വു​മു​ണ്ട്.

കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. സ്വപ്‌നയുടെ സുഹൃത്തായ സന്ദീപ് നായർക്ക് വേണ്ടിയും തെരച്ചിൽ നടക്കുന്നുണ്ട്. സ്വർണക്കടത്തിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. സന്ദീപിന്റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തതിൽ നിന്ന് കസ്റ്റംസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്.

gnn24x7