ആദായ നികുതി അടയ്ക്കുന്നതിൽ ബോധപൂർവം വീഴ്ചവരുത്തിയാൽ 7 വർഷം വരെ തടവും പിഴയും വിധിച്ചേക്കാമെന്ന് റിപ്പോർട്ട്. നികുതി ശരിയായി അടയ്ക്കാതിരിക്കുകയോ അതുമൂലമുള്ള പിഴയോ പലിശയോ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാലോ ആണ് ശിക്ഷ.
നികുതി അടയ്ക്കുന്നതിൽ ബോധപൂർവമുള്ള വീഴ്ചയ്ക്ക് വകുപ്പ് 276 സി പ്രകാരമാണ് കുറ്റം ചുമത്തുന്നത്. ഇതുവഴി ഒഴിവാക്കാൻ ശ്രമിച്ച തുക 25 ലക്ഷത്തിലേറെയാണെങ്കിൽ ഈ വകുപ്പുപ്രകാരം കുറഞ്ഞത് ആറുമാസം മുതൽ 7 വർഷം വരെയാണ് തടവ് ലഭിക്കുന്നത്. മാത്രമല്ല പിഴയും നൽകേണ്ടി വരും.
ഇനി ഒഴിവാക്കാൻ ശ്രമിച്ച തുക 25 ലക്ഷത്തിലും കുറവാണെങ്കിൽ 2 വർഷം വരെ ആയിരിക്കും തടവുശിക്ഷ. കൂടാതെ പിഴയും നൽകണം. നികുതിയോ പിഴയോ പലിശയോ അടയ്ക്കുന്നതിൽ വീഴ്ച വന്നാൽ 3 മാസം മുതൽ 2 വർഷം വരെ അധിക തടവും കോടതി നിർദ്ദേശിക്കുന്ന പിഴയും ബാധകമാണ്. കൂടാതെ നികുതി ഒഴിവാക്കാൻ തെറ്റായ രേഖകളോ, വിവരമോ നൽകുന്നത് ബോധപൂർവമായ നീക്കമായി കരുതും.
 
                






