gnn24x7

കോൺഗ്രസിൽ 81 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായി

0
374
gnn24x7

ഇത്തവണ 91 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ 81 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായി. ഇനി പത്തെണ്ണത്തില്‍ തീരുമാനമെടുക്കാന്‍ ബാക്കിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ ഒരാൾ രണ്ടു മണ്ഡലത്തിൽ മത്സരിക്കില്ലെന്നും മന്ത്രിമാർ വ്യക്തമാക്കി.

നേമം ഉള്‍പ്പെടെ 10 സീറ്റുകള്‍ക്ക് തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും, അക്കാര്യത്തില്‍ക്കൂടി തീരുമാനം ഉണ്ടായശേഷമാകും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക എന്നും രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവർ അറിയിച്ചു.

നേമത്തെ സ്ഥാനാർഥി ആരാകുമെന്നതിൽ ഇതുവരെ ധാരണയായിട്ടില്ല. നിലവിലെ ധാരണപ്രകാരം ഉമ്മൻചാണ്ടി പുതുപ്പള്ളിയിലും ചെന്നിത്തല ഹരിപ്പാടും ആയിരിക്കും മത്സരിക്കുക.

gnn24x7