gnn24x7

റോഡിലുള്ള മുഴുവന്‍ അനധികൃത പരസ്യബോര്‍ഡുകളുടെയും എണ്ണമെടുത്ത് ഉടൻ നീക്കംചെയ്യണമെന്ന് മന്ത്രി; തർക്കിച്ച് സിപിഎം

0
345
gnn24x7

കോഴിക്കോട്: പൊതുമരാമത്ത് റോഡിലുള്ള മുഴുവന്‍ അനധികൃത പരസ്യബോര്‍ഡുകളുടെയും എണ്ണമെടുത്ത് അവ നീക്കംചെയ്യണമെന്ന മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശത്തിനെതിരെ വിമർശനം ശക്തമാക്കി സിപിഎം ജില്ലാനേതൃത്വം. മന്ത്രിയുടെ ഈ തീരുമാനം കോര്‍പറേഷന്റെ അധികാര പരിധിയില്‍ കൈകടത്തലാണെന്ന്  സിപിഎം ജില്ലാനേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു.

സിപിഎം ജില്ലാനേതാക്കളില്‍ ചിലരുമായി ഏറെ അടുപ്പമുള്ളവര്‍ക്കാണ് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ പരസ്യബോര്‍ഡുകള്‍ക്കുള്ള കരാര്‍ നല്‍കുന്നതെന്ന് നേരത്തെതന്നെ ആക്ഷേപമുണ്ടായിരുന്നു. അത്തരത്തിലൊരു കമ്പനി നിര്‍മിച്ച മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം ഓവുചാല്‍ നിര്‍മാണത്തിന് തടസമുണ്ടെന്ന പരാതി മുന്‍നിര്‍ത്തി പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ പാര്‍ട്ടിയിലെ മുതിര്‍ന്നനേതാവുമായി അടുപ്പമുള്ള പരസ്യകമ്പനി ഉടമയെ ലക്ഷ്യംവച്ചാണ് ഈ നീക്കമെന്ന് വ്യക്തമായിരുന്നു.

gnn24x7