സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആറുമണിയോടെ വോട്ടിംഗ് തുടങ്ങി. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുക. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്.
നാല് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലായി 22,151 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 89,74,993 വോട്ടര്‍മാരാണുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. വോട്ടെണ്ണല്‍ 16നാണ്.
 
                






