gnn24x7

പ്രത്യേക നിയമസഭ സമ്മേളനം ഡിസംബർ 31ന് ചേരുമെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍; ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കും

0
270
gnn24x7

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടു വരുന്നതിനായി പ്രത്യേക നിയമസഭ സമ്മേളനം ഡിസംബർ 31ന് ചേരുമെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍. ഇക്കാര്യം ഗവർണറെ അറിയിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 23ന് ചേരാനിരുന്ന പ്രത്യേക സമ്മേളനത്തിന് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയിരുന്നു.

സഭ ചേരേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയെങ്കിലും പ്രത്യേക നിയമസഭ ചേരേണ്ടതിന്റെ അടിയന്തര സാഹചര്യമില്ലെന്നായിരുന്നു ഗോവെർണോരുടെ മറുപടി. കേന്ദ്ര സർക്കാരിന്റെ മൂന്നു കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്.

രാജ്യമാകെ ബാധിക്കുന്ന വിഷയമാണ് കേന്ദ്രസർക്കാരിന്റെ കർഷക നിയമങ്ങൾ, ഇത് കേരളത്തിലെയും കര്‍ഷകരെ ബാധിക്കുന്നതായതുകൊണ്ടാണ് ഇത്തരത്തില്‍ സഭാസമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.

gnn24x7