കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാർ കമ്പനിയോട് 24.52 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് അയച്ചു. പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ ചിലവാണു കരാർ കമ്പനിയായ ആർഡിഎസ് കമ്പനിയോട് സർക്കാർ ആവശ്യപ്പെട്ടത്.
പാലം കൃത്യമായി നിർമിക്കുന്നതിൽ കരാര്‍ കമ്പനിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും, പാലം പുനർ നിർമിച്ചതിൽ സർക്കാരിന് നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും, കരാർ വ്യവസ്ഥ അനുസരിച്ച് നഷ്ടം നൽകാൻ കമ്പനിക്ക് ബാധ്യത ഉണ്ടെന്നും സർക്കാർ നോട്ടിസിൽ പറയുന്നു.



































