gnn24x7

ധനമന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ച് സ്പീക്കർ

0
358
gnn24x7

തിരുവനന്തപുരം: ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് എതിരായ പരാതി നിയമസഭാ പ്രിവില്ലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടാന്‍ സ്പീക്കറുടെ തീരുമാനം. വി ഡി സതീശന്‍ എംഎല്‍എ നല്‍കിയ അവകാശ ലംഘന പരാതിയിന്മേലാണ് ഇങ്ങനെ ഒരു നടപടി.

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി പരസ്യപ്പെടുത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി.
സഭയില്‍ റിപ്പോര്‍ട്ട് വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി ഈ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്. ഇത് ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേര്‍ന്നുള്ള നീക്കമാണെന്നും, ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

നിയമസഭാചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടുന്നത് എന്ന് സ്പീക്കര്‍ പറഞ്ഞു.

gnn24x7