gnn24x7

നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയിൽ

0
474
gnn24x7

കൊല്ലം: കൊല്ലം പൂയപ്പള്ളി റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെളിയം നെടുമണ്‍കാവ് നല്ലില സ്വദേശി നൗഫലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറില്‍ നിന്ന് വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

നാട്ടുകാർ സ്റ്റിയറിംഗില്‍ തല വച്ച് കിടക്കുന്ന യുവാവിനെയാണ് കണ്ടത്. തുടർന്ന് അവർ പോലീസിനെ വിവരം അറിയിച്ചു. അതേസമയം കാർ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. അതുകൊണ്ടു തന്നെ പോലീസ് എത്തുന്നതിനു മുൻപേ നാട്ടുകാർ ഗ്ലാസ് പൊട്ടിച്ച് പരിശോധിച്ചതോടെയാണ് യുവാവ് മരിച്ചുവെന്ന് വ്യക്തമായത്.

gnn24x7