കൊച്ചി: മരുന്നുകൾ അമിതമായി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ട്രാൻസ്ജെൻഡർ സജന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കൾ ചേർന്നാണ് സജ്‌ന ഷാജിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തെരുവിൽ ബിരിയാണി പാക്കറ്റുകൾ വില്കാനെത്തിയ സജ്‌നയെ വില്‍പന നടത്താനാനുവദിക്കാതെ ചിലർ ഉപദ്രവിച്ചിരുന്നു. ഇതിനെത്തുടർന്ന് അവർ ഒരു ഫേസ്ബുക്ക് ലൈവിൽ എത്തി തന്റെ സങ്കടം പറഞ്ഞത് കുറച്ചു നാൾ മുൻപ് ഏറെ ചർച്ച വിഷയമായിരുന്നു. അതിനു ശേഷം ഒരുപാടു പ്രമുഖർ സജ്‌നക്ക് സഹായഹസ്തവുമായി എത്തിയിരുന്നു.
എന്നാല്‍ ഇതിന് ശേഷം സജ്നയും കൂട്ടകാരും പണം കണ്ടെത്താനുള്ള നാടകമാണ് ഇതെന്നും, സജനയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ആരോപിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് സജനക്കെതിരെ സോഷ്യല്‍ മീഡിയയിൽ വ്യാപകമായ ആക്രമണം നടന്നിരുന്നതായും, ഈ കാരണം കൊണ്ടാണ് സജ്‌ന ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.