തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടിയില്‍ 11.30 നും പാറേമക്കാവില്‍ 12 മണിക്കുമാണ് കൊടിയേറ്റ ചടങ്ങ് നടക്കുക. ചടങ്ങില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ജില്ലാഭരണകൂടത്തിന്റെയും പൊലീസിന്റെയും നിര്‍ദ്ദേശമുണ്ട്.
കൊവിഡ് 19 വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ പൂരം പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊടിയേറ്റം സാധരണഗതിയില്‍ നടത്താന്‍ പിന്നീട് ദേവസ്വം തീരുമാനിക്കുകയായിരുന്നു. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കില്ല.എല്ലാ സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെയ് മൂന്നിനാണ് തൃശൂര്‍ പൂരം നടക്കേണ്ടിയിരുന്നത്. 58 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് തൃശൂര്‍ പൂരം മാറ്റിവെക്കുന്നത്. ഏപ്രില്‍ ഒന്നിന് നടക്കാനിരുന്ന പൂരം എക്‌സിബിഷന്‍ നേരത്തെ മാറ്റിയിരുന്നു.